അനുരാഗി മടങ്ങിടുന്നേ..Lyrics Anuragi madangidunne Lyrics



അനുരാഗി മടങ്ങിടുന്നേ
അഭിലാഷമടങ്ങിടുന്നേ...
അനുമോദനമേകി തൊയ്ബ
യാത്രയാക്കുന്നേ... 

ഒരു നോട്ടം കൂടി കണ്ടേ..കവിളിൽ കണ്ണീരുമുണ്ടെ
ഇനിയും ഒരുപാട് കാണാനേറെ കൊതിയുണ്ടേ...

ദുനിയാവിതിൽ ഞാനേ.. ദുര മൂത്തവനാണെ...
ദുരിതങ്ങളിലൂടെ...തുണ കാത്തവനാണെ... 

ഉള്ളിൽ തീയും കൊണ്ട്
മണ്ണിൽ നീളെ ഞാൻ നടന്നു
തെറ്റിൻ കൂമ്പാരത്തിൽ
തപ്പി തടഞ്ഞേ മറിഞ്ഞു... 

ജീവൻ തന്ന നാഥൻ വിളിച്ചാൽ
റൂഹ് നൽകാൻ പേടിച്ചിരുന്നു...
നൂല് പൊട്ടി പാറും പട്ടം പോൽ
നില തെറ്റി ഞാൻ പകച്ചിരുന്നു... 

ഒടുവിൽ സ്നേഹം മാത്രം നൽകും
മണ്ണിൽ ഞാനണഞ്ഞു... 

ഇല്ലാന്നൊരു വാക്ക് പറയില്ല ഹബീബ്...
കനിയും ഒരുപാട് അതിന് ദർബാറ്...
കണ്ണിൽ കാണാൻ കാലങ്ങൾ തേടി 

കണ്ടപ്പോൾ എൻ കണ്ണും കലങ്ങി
കണ്ണും കവിൾ ചേർത്ത് മയങ്ങി
മണ്ണിൽ തന്നെ ചേരാൻ വിതുമ്പി...
ദുനിയാവിൽ ഞാൻ കണ്ടു
സ്വർഗം എന്റെ മദീനയില്...

Anuragi madangidunne Lyrics അനുരാഗി മടങ്ങിടുന്നേ Lyrics Twaha thangal songs Lyrics Shahin babu songs Lyrics

DOWNLOAD LYRICS