നെഞ്ചിൽ ത്വാഹാന്റെ നൂറുണ്ടെങ്കിൽ Nenjil Twahante Noorundenkil Lyrics
സെപ്റ്റംബർ 17, 2023
നെഞ്ചിൽ ത്വാഹാന്റെ നൂറുണ്ടെങ്കിൽ
മൊഞ്ജ് മുഖത്ത് വരും
മൊഞ്ചിൽ തിളങ്ങുന്ന ത്വാഹാ റസൂൽ
നെഞ്ചിനകത്തു വരും...
സത്യം പറയുന്ന നാവ് ഉണ്ടെകിൽ
നിത്യം സ്വലാത്ത് വരും..
നിത്യം സ്വലാത്ത് മൊഴിയുന്ന നാവോ
ജന്നത്തിലായിതീരും...
(നെഞ്ചിൽ ത്വാഹാന്റെ )..
തങ്കം പോലൊരു മനസുണ്ടെകിൽ
തങ്ങൾ വിരുന്ന് വരും
തങ്കത്തിന് നൂലിൽ തുനനിയ
ജന്നതിൻ റുമമാൽ കൊണ്ട് തരും-
സ്വർഗ്ഗ ബാബ് തുറന്നു തരും 2...
മധുര മഹിത മദ്ഹിൽ
അലിഞ്ഞോരിഷ്ക് തീർത്ത പാട്ട്
മദദ് കനിഞ്ഞ് മനസ് നിറഞ്ഞു
ഞാൻഎഴുതിയ പാട്ട് 2...
യ റബ്ബി സ്വല്ലി അലനബി മുഹമ്മതി
മുഞ്ചിൽ ഖലായിക്ക മിൻ ജഹന്നമാ ഫീ ഗതി... 2
(നെഞ്ചിൽ ത്വാഹാന്റെ നൂറുണ്ടെങ്കിൽ )...
വ്യഥകൾ പറയാൻ ഹബീബരുണ്ട്
വിഷമം പറഞ്ഞാൽ ശിഫ അവരിലുണ്ട്....
സഫർ പോയിടാൻ മദീനയുണ്ട്
സന്മാർഗ പാതകൾ ഹബീബിൻ
വാക്കിലേറെയുണ്ട്-2
സ്നേഹം പഠിപ്പിച്ച കൊട്ടാരമുണ്ട്
സ്നേഹ സയൂജ്യത്തിൻ കേഥാരമുണ്ട് -2
മണ്ണിലെ സ്വർഗ്ഗ കൂടാരമുണ്ടതിൽ
കിസ്സകളേറെയുണ്ട്-2
(വ്യഥകൾ പറയാൻ ഹബീബരുണ്ട് )...
ആ മരുനാട്ടിൽ ഹബീബിൻ
ത്യാഗങ്ങൾ ഏറെയുണ്ട്
സ്വഹബോരുടെ ചരിദങ്ങളനവദി
മണ്ണിൽ പുരണ്ടിടുണ്ട്...
ആരിലും സൗഹാർദ്ധം നിറച്ചുള്ള ജീവിത പാടമുണ്ട് അകിലമിലറിവേകിയ പുണ്ണ്യ ഹദീസുകൾ ഏറെയുണ്ട്
കാലത്തിൻ ശാന്തിക് ആ സ്നേഹമുണ്ട്
കാരുണ്യം ലാവണ്യം എകിയതുണ്ട്-2
അങ്ങ് മദീനത്ത് ജീവിച്ചു കാട്ടിയ
മാതൃകഏറെയുണ്ട് ഏറെ പറയാനുണ്ട്
വ്യഥകൾ പറയാൻ ഹബീബരുണ്ട്
വിഷമം പറഞ്ഞാൽ ശിഫ അവരിലുണ്ട്....
സഫർ പോയിടാൻ മദീനയുണ്ട്
സന്മർഗ പാതകൾ ഹബീബിൻ വാക്കിലേറെയുണ്ട്-2
സ്നേഹം പഠിപ്പിച്ച കൊട്ടാരമുണ്ട്
സ്നേഹ സയൂജ്യത്തിൻ കെഥാരമുണ്ട് -2
മണ്ണിലെ സ്വർഗ്ഗ കൂടാരമുണ്ടതിൽ
കിസ്സകളേറെയുണ്ട്
(യ റബ്ബി സ്വല്ലി അലനബി മുഹമ്മതി
മുഞ്ചിൽ ഖലായിക്ക മിൻ ജഹന്നമാ ഫീ ഗതി... 2