Roohennil priyunna nimisham റൂഹെന്നിൽ പിരിയുന്ന നിമിഷം

 


റൂഹെന്നിൽ പിരിയുന്ന നിമിഷം
അരികിൽ വരാമോ ഹബീബേ..
മൗത്തെന്നിലണയുന്ന നേരം
മുത്തം തരാമോ നിലാവേ..2

അടയും അന്നെന്റെ കൺകൾ
തളരും എന്റെ കൈകൾ
ഇടറും എന്റെ മൊഴികൾ

തേൻ മലരേ അരികിൽ
അങ്ങൊന്ന് വന്നാൽ
അലിവാൽ മൊഞ്ചു തന്നാൽ
ആ ദിനമെന്നിൽ കൂട്ടാമോ
യാ റസൂലേ..യാ ഹബീബേ...
(റൂഹെന്നിൽ..)

അവസാന ശ്വാസം ഞാനെടുക്കുമ്പോൾ
കസ്തൂരി ഗന്ധം നിറച്ചിടുമോ
ആരും കേൾക്കാൻ കൊതിക്കും വചനം
എന്നുടെ കാതിൽ ചൊല്ലിടുമോ..2

അങ്ങല്ലാതാരാണ് എന്നിൽ
തണലായ് ആരാണ്...2
(റൂഹെന്നിൽ..)

ഇരുളാർന്ന ഖബറിൽ ഞാനണയുമ്പോൾ
തിരു വെട്ടം എന്നിൽ തന്നിടാമോ
ഇടുങ്ങും ഖബറിന്റെ ചോടെ ഞാൻ ചേരുമ്പോൾ
തിരു നോട്ടം എന്നിൽ തന്നിടാമോ

അങ്ങല്ലാതാരാണ് എന്നിൽ
തണലായ് ആരാണ്...2
(റൂഹെന്നിൽ)