ശഫീഉൽ വറാ ത്വാഹാ മുർതളാ..Shafeeul vara Twaha murthalaa Lyrics


ശഫീഉൽ വറാ...
ത്വാഹാ മുർതളാ...
തങ്ങളിൽ സദാ...
ചൊല്ലിടാം സലാം... ×2

ലോകം വാഴും നാഥൻ്റെ
നൂറാലമയ്ത്ത നൂറേ...
മോഹത്തോടീ മാലോകർ
കാത്തിരുന്ന സിറാജേ... ×2
കാത്തിരുന്ന സിറാജേ...

   [ശഫീഉൽ വറാ...]

അങ്ങിൻ നാമം...
എൻ കാതിൽ‌ കേൾക്കും നേരം...
ഈറൻ നിറയും...
എൻ നയനം വിരചിതമാകും... ×2
ഇശലായ്‌ രാഗം മൂളും...

അഖിലചരാചര നായകനേകിയ
വരമല്ലേ നൂറേ...
അഭയം തേടിടുവാനിന്നെന്നിൽ
ഒരു കരു നബിയല്ലേ...×2
   [ശഫീഉൽ വറാ...]

അങ്ങിൻ വഴിയിൽ...
കണ്ടൊരു കല്ലുകളെല്ലാം...
സലാമുരത്തൂ...
മണ്ണോ പാദം തൊട്ടു... ×2‌
മേഘം തണലായ് നിന്നു...

അഖിലചരാചര നായകനേകിയ
വരമല്ലേ നൂറേ...
മനമുകുരം അതി മധുരമിലുരയും
പേരല്ലേ നൂറേ... ×2