മുത്ത് നബി ചാരെ വന്നെ Lyrics | Muth Nabi Chare Vanne Lyrics | Album മുത്തിൻ ചാരെ...




മുത്ത് നബി ചാരെ വന്നെ... എൻ ഖൽബിന്ന് കൂട്ടിരുന്നെ... മുത്ത് മഹബൂബ് അരികെ... എൻ കിനാവിൻ്റെ താഴ് തുറന്നേ... ചന്തിരനും തോറ്റിടുമീ മാനത്തന്ന് നിറ വാനം കണ്ടെ... ചന്തത്തികവാർന്ന മൊഞ്ചിൽ തൂകും ചിന്ത്ന്നൊളി തൂകി നിന്നെ... അഹദവനിൽ സ്തുതിയുയർന്ന് മേഘം തെളിഞ്ഞെ... (മുത്ത്) തിങ്കളിൻ രാജ... തങ്ക സിറാജാ... നിറയും ഈ മഹബൂബൊളിവാ... താര സുറൂറായ്... താജിന്നൊളിവായ്... മുല്ല പൂവിതളിൻ പരിമളമാ... അന്നൊരു നാളിൽ തീർക്കും ഞാനാ കരങ്ങളൊന്നു പുണരാനായ്... കഥനമേറെ കേട്ടെൻ ഖൽബും തിരയുമാ വ്യഥ തീർക്കാൻ... സുഗന്ധ നബീ... സുകൃത മതീ...സുബ്ഹാന്റെ നിധി.... (മുത്ത്) അമ്പിയ നേതാ... അർഷിന്റെ താജ... തിളങ്ങും നൂറിൻ ചരിതങ്ങൾ ഉമ്മുൽ അമീനാ... ഉലകിൻ റാഹ... മദ്ഹിലലിയും തിരു നൂറാ... കഹനിൽ പൂത്തൊരു പൂവായ് ആദ്യം കനവിൽ വന്ന നിലാവേ.... കാരുണ്യം ചൊരിയും പ്രണയ മദീനയിൽ നിറയുമാ മധു മലരേ.... ഒന്ന് വദനം... കണ്ട് സവിതം...അണയാൻ കൊതിയെ.... (മുത്ത്) ഗുരു താജ നസീബരെ... നിറ മഴവില്ലഴകിൻ ഹബീബരെ... മലരാറ്റലിന്റെ മനതാരിലായ് മദ്ഹോദിടാം നബിയേ.... മനമാകെ മുഹബ്ബത്തിൻ മിസ്ബാഹായ് ഞാൻ പാടാം... മനതാരിൽ മധു ചേർത്ത് എൻ കിനാവിൽ വന്ന നിധിയെ.... (-------) ഇരുളണയും നിഴലിൻ ചോട്ടിൽ... തിരി തെളിയാതിരവായി.... ഈ റസൂലവരുടെ ഇതിഹാസം ഇരപകലുകളൊളിവായി.... കൺ മിഴി തോർന്നിടാതെ... ഖൽബകമാറിടാതെ... കനിവ് ചൊരിഞ്ഞിടാനായ്.... എൻ കനവിൽ പൂത്തൊരഴകേ... മിഴി നിറയാതെ മൊഴി ഇടറാതെ പാടും ഞാൻ പാട്ട്.... പാടും ഞാനാ... പാട്ട്... (-------)