Sneha lokam kelkane..Lyrics സ്നേഹ ലോകം കേൾക്കണേ... Twaha Thangal New Song




സ്നേഹ ലോകം കേൾക്കണേ..
അനുരാഗ കാലം അറിയണേ.. 
അത് നൂറിൻ ജീവിത കാലമേ...
യാ നബീ...നബീ... യാ നബീ.. 2
                   (സ്നേഹ ലോകം..)
                   
കരൾ പിടയുന്ന കാഴ്ചകൾ.. 
മനസ് നീറും ഓർമ്മകൾ.. 
സഹന പർവം താണ്ടി മുത്തിനെ തോളിലേറ്റി സിദ്ധീഖവർ.. 
ഇരുളിൽ ഭീകര വാറിന് വിഷം തീണ്ടിയ നോവിന്.. 
ലോക നേതാവിന്റെ മടിയിൽ നിദ്ര നൽകിയ സ്വാദിഖ്..
 
ഉരുകി ഉരുകി ഖാദീജ ഉമ്മ
വെളിച്ചമായി ഹബീബിന്... 
സ്നേഹ ജീവിതമെന്ന വാക്യം
അർത്ഥമായവർ ഭൂവില്...

അവർക്ക് വേണ്ടത് സ്നേഹമാ...
അവരെ ലോകം ഹബീബരാ.. 
അവർക്ക് നൂറിനെ ജീവനാ.. 
(യാ നബീ... നബീ... യാ നബീ... നബീ )2
               (സ്നേഹം )

തിളച് പതക്കുന്ന മണലില്.. 
കിടത്തി മേനിയിൽ തുളക്കുമ്പോൾ.. 
സുമയ്യ ബീവി കരഞ്ഞത് പ്രിയ ഹബീബിന് വേണ്ടിയാ... 
കഴുത്തിൽ തൂക്കു കയറിന്.. 
പിടയും നേരം ഹുബൈബര്.. 
ചിരിച്ചതെന്റെ ഹബീബിനായെൻ ജീവൻ നൽക്ണ فرح ലായ്..

കവചമേകിയ മേനികൾ ഉഹ്ദിൽ
പകുത്തത് പ്രാണനായ്.. 
നബിക്ക് നേർക്കുള്ളമ്പുകൾ
ഏറ്റു വാങ്ങിയ പ്രണയമായ്..

അവർക്ക് വേണ്ടത് സ്നേഹമാ..
അവരെ ലോകം ഹബീബരാ.. 
അവർക്ക് നൂറിനെ ജീവനാ.. 
യാ നബീ..നബീ..യാ നബീ..നബീ .... 2
                   (സ്നേഹം )



DOWNLOAD LYRICS