ഓ മാലോകരേ.. മണ്ണിൻ കൂട് Lyrics

Album : Mannin kood
Lyrics & Music : Badhusha ahsani Mudikkod
Singer : Rahoof azhari Akode
Producer : VK Haneefa Valiyakath
Direction : Jaseem farhan Olavattur
Co-ordinator : UKM Basheer Abudhabi
Concept : Shameer Valiyakath

ഓ മാലോകരേ...
മരണത്തിൻ നാദമറിയൂ
ഖബറിന്റെ ദുരിതമേറും
കാഠിന്യ ശിക്ഷ കേൾക്കൂ

ഏകനായി വസിക്കേണ്ടേ
ഏറെ ഇരുളിൽ കഴിയേണ്ടേ-2

മണ്ണിൻ കൂടാ കല്ലിൻ
മടയാണെന്തൊരു സങ്കേതം
മിന്നും മാളിക കൂടെ നിവാസികൾ
എല്ലാം ആ സ്ഥാനം
മൊഞ്ചം മേനിയെ തിന്നിടുവാനായ്
പുഴുവിൻ കൂട്ടങ്ങൾ
മൂന്നാം നാളിൽ കണ്ണ് പറഞ്ഞ്
നാമൊരു കോലങ്ങൾ

മന്നവനേ നിൻ കരുണ
ചൊരിഞ്ഞാൽ പൂരിതമാണവിടം
മുന്നിടുവാനായ് അമലിന്നായ്
തൗഫീഖേകണം നീയവിടം
(ഓ മാലോകരേ..)

കണ്ണ് നനച്ച് പൂർവ്വികരെല്ലാം
വ്യഥയാൽ ഗതിയോർത്ത്
കൺമണി മുത്തിൻ പൊലിവുകളോ തി
മനസിൻ കൊതി തീർത്ത്

ഉസ്മാനോരുടെ ചരിതം നൽകും
വിസ്മയ പാഠങ്ങൾ
ഉയരമിലെത്തിയതെങ്കിലും 
ഭയമാൽ കരഞ്ഞിരു നയനങ്ങൾ

പെരിയവനേ വിജയത്തിൻ
വാതിലിൽ വെടിയരുതേ എന്നേ
പതറിടും ആ കടൽ താണ്ടിടുവാൻ
വിധി ഏകിടണേ അള്ളാ
(കണ്ണ് നനച്ച്...)(ഓ മാലോകരേ..)

🎤 Rahoof azhari Akode ✍️ Badhusha ahsani Mudikkod 🖥️ Abid Ariyallur ©Madh Manzil