Madh paadi madad thedi മദ്ഹ് പാടി മദദ് തേടി Lyrics

മദ്ഹ് പാടി മദദ് തേടി കാലമേറെ കാത്തിരുന്നു
മദീനത്തെ മതിമാന്റെ കനിവും കാത്ത്..
മനസ്സിന്റെ മണിച്ചെപ്പ് തുറന്നു ഞാൻ ഓർത്തിരുന്നു
മഹ്മൂദിൻ പതി ത്വയ്ബ മനസ്സിൽ കോർത്ത് ..

അർഹത ഇവനില്ലാ അണയാൻ ചാരേ..
അർവാഹിൻ അധിപതി മഹ്ബൂബരേ...
മദീനാ...മദീനാ...മദീനാ...

ആ മദീന മണ്ണ്
ആശയായ് നിറകണ്ണ്
ആഷിഖിൻ നറു ചെണ്ട്
ആ തണൽ കൊതി പൂണ്ട്

താമര പൂമുഖം മതിവോളം കണ്ടിട്ടെൻ
താരിളം മലർ തോപ്പിൽ മയങ്ങീടേണം..
സാന്ത്വനം തരണം ഹബീബേ സാദരം എന്നും..
എൻ മനസ്സിൽ മുഹബ്ബത്തിൻ കുളിർ ചിന്തേണം...

ആർദ്രമീ നയനങ്ങൾ
ആ മഹൽ ചരിതങ്ങൾ
ആ ഹബീബിൻ മുമ്പിൽ
ആഗ്രഹം പലതെന്നിൽ

പതിവായ് ഞാൻ സ്വലാവാത്തിൻ ശീലുകൾ ചൊരിഞ്ഞിട്ടും
പതി ത്വയ്ബ മരു മണ്ണിൽ പദം വെച്ചില്ലാ..
പാപിയാണെലും ഹബീബേ പാമരൻ ഞാനേ..
മോഹമേറും ഖൽബിനുള്ളിൽ സ്നേഹമരുളേണം...

🎤Fallul haq Velimukku ✍️ Unais Valapuram | Design by Abid Ariyallur | ©Madh Manzil