കണ്ടാലോ...കണ്ണെടുക്കില്ല..ചിരിവിതറും പൂമുത്ത് Chiri vitharum poomuthu, Maanikyamo Nebi Marathakamo
ചിരി വിതറും പൂമുത്ത്
തിരി തെളിയും നേരത്ത്
നിരനിരയാ.. ദേശത്ത്
അജബുകളേറെ
നബിയുടെ ജനനമതാം പന്ത്രണ്ടിൻ
ചരിതമതേറേ..
(ചിരി വിതറും....)
നബിയഴകിൻ തീരത്ത്
അതിശയവും രാപാർത്ത്
അഹദിനൊളി ചേലൊത്ത്
മികവുമതായി - ആമിന
ബീവിയിലായ് റാഹത്ത്
പെയ്തിടലായി
(ചിരി വിതറും....)
(ബറഖത്തിൻ മഴയായി
ബദറൊത്ത നബിയുടെ മീലാദ്..
റഹ്മത്തിൻ കടലായി
ശറഫൊത്ത കതിരൊളി മഹ്മൂദ് -2)
(ആമിനാ ബീവീ തനിച്ച്
ആ.. നിലാവിനെ ഓമനിച്ച്
ആറുവയസ്സിൻ ചാരെവച്ച്
മൗത് വരിച്ച്...മൗത് വരിച്ച് -2)
ഓർത്തിടുന്ന ബവാഇൻ മണ്ണ്
ഒഴുകിടുന്നതിനായി കണ്ണ്
മുത്ത് നബിയേ
മുത്ത് നബിയേ
നാഥനുണ്ടല്ലോ അങ്ങ്
നായകൻ അല്ലോ
(ആമിനാ ബീവീ...)
സുകൃതങ്ങൾ കളിയാടും
അൽ ആമീനോരേ..
സുഗന്ധങ്ങൾ മൊഴിയാകും
അസ്വാദിഖോരേ
മണിമുത്ത് നബി കുണ്ടകത്തൊരു ഹൃദയം
അതിലൊരു ഇടമുണ്ടേൽ പിന്നെ
കനിമുത്ത് പവിഴം മരതകം സഹിതം
അവനെന്ത് സുബ്ഹാനേ..2
ഒരുങ്ങൊന്ന് ശരിക്ക്
ഇറങ്ങൊന്നാ വഴിക്ക്
അതിനൊരു വിധിവേണേ..
അള്ളാഹ്..
അഭയമൊന്നൊനിക്ക്
മഹ്ശറ സഭയ്ക്ക്
ലഭിക്കുവാൻ കനിയേണേ
മണിമുത്തിൽ വീശിയ പൂങ്കാറ്റേ..
മൗതിൻ്റെ നേരമിൽ വന്നാട്ടെ
മഹ്ശറ സഭയിലും നിന്നാട്ടെ
മഹ്മൂദിൻ കൂട്ട് പറഞ്ഞാട്ടെ
മാണിക്ക്യമോ നബി മരതകമോ
സാധിക്കുമോ നബി മനസിടമോ
ആദിത്യമരുളാൻ ഖബറിടമോ
അലങ്കാരമായ് നബി വന്നിടുമോ
സൽഗുണപ്പുജീവിത മഖിലം
സൽവഴി തന്നൊരു പൂമൊഴിയധരം
സന്നിധിയോ സ്നേഹത്തിൻ മധുരം
സ്വർഗത്തിലാക്കും സ്വരം..
കണ്ടാലോകണ്ണെടുക്കില്ല
കാരുണ്യ പൂമുഖം മതിയാകില്ല
കണ്ണീരോമാറ്റിടുംമുല്ല..
കാമിൽ റസൂലുള്ളാഹ്..