Karam tha habeene കരം താ ഹബീബേ
ഓഗസ്റ്റ് 24, 2024
1
മലർ മുല്ല പോലെ
മതിമാൻ മുത്ത് ത്വാഹാവേ
മനം തേടിടുന്നു സദാ
സ്നേഹ പൂങ്കാവേ-(2)
റഹ്മത്ത് തേൻ മഴയായ്
റസൂലുള്ള ചേലഴകായ്-2
(മലർ മുല്ല)
നിലാവൊളി തോൽക്കും സൂനം
ഇലാഹിന്റെ വരദാനം
അലങ്കാര നൂറായ് പാരിൽ
സലാമായ പൂമാനം (2)
കരം താ ഹബീബേ
വരം താ നസ്വീബേ-(2)
പടി മേലെ വാനിൽ കടന്നുള്ള മേനി
പടച്ചോന്റെ അർഷിൽ അടുത്താ പ്രധാനി -(2)
സമാഇന്റെ തോട്ടത്തിൽ
വിദാനിച്ച പൂവെല്ലാം
സ്വമദിന്റെ നബി വന്നാൽ
അവർക്കാണ് അഴകെല്ലാം
പ്രണയിച്ചു ഞാൻ മുസ്ത്വഫാ
(മലർ മുല്ല)
ഫലാഹിലേ കെത്തുന്നോരിൽ
ഫലം ത്വാഹിറാം മുല്ലാ
സലാമത്ത് നേടുന്നോരിൽ
വലം യാ റസൂലള്ളാ
കരം താ ഹബീബേ
വരം താ നസ്വീബേ-(2)
വിതുമ്പുന്ന ഖൽബിൽ കുളിരേകി വന്ന്
വിലാപത്തിലില്ലാം തണലേകി അങ്ങ്-2
ഉലകിന്റെ കെട്ടാരം
തിളങ്ങുന്ന തിരു റൗള
ഉടയോന്റെ മുത്താരം
തിരു ത്വാഹ നബിയുള്ളാ
പ്രണയിച്ചു ഞാൻ മുസ്ത്വഫാ
(മലർ മുല്ല)
IF YOU WANT TO DOWNLOAD THIS LYRICS
LONG PRESS THIS IMAGE AND CLICK DOWNLOAD IMAGE