ത്വാഹാ നൂറൊളി Twaha Nooroli Lyrics
ജൂൺ 25, 2022
കാമിൽ റസൂലരെ...
അജ്മലുൽ ബഷറേ...
കരുണ മന്ദിരമേ
പ്രണയ വരിയിൽ വിരിയും മഴവിൽ
സയ്യിദരെ നബിയെ ...
അർഷിൽ എഴുതിയ സുവർണ്ണ നാമം
മുഹമ്മദ് നബിയെ ...(2)
കുറുകി പ്രമം തീർത്തു ഹിറയിൽ
ഇണപ്രാവുകൾ..
ഇഷ്‌ഖ് കൊണ്ട് നെയ്തു കവചങ്ങൾ ചിലന്തികൾ..(2)
ആ മദീനത്തെന്റെ സുൽത്താൻ
തേൻ കണം ചിന്തുന്ന ബുസ്ഥാൻ (2)
ഓ മെഹ്മൂദേ ..അമൃത പനിനീരെ ...
നൂറുസ്സാലമേ ഖൈറുത്തമാമേ..
സുവർഗ വനി മന്ദാരമേ..
ത്വാഹാ മുബീനെ- ത്വാഹിർ അമീനെ..
നായകർ നബി ദൂദരെ
യാ നബി യാ നബി
കനിവരുളിടണേ..
ശാഹേ റസൂലുല്ലാഹ്
ദിൽ മേ ഹബീബുള്ള
ഓ മെഹ്ബൂബേ യാ നബി
പ്രണയ കല്പടവേന്തി ഒരു നാളാ മദീനയിൽ..
മധുര ലഹരി കവിഞ് നൃത്തം
ചെയ്യുവാൻ അരികിൽ...(2)
പതിരുകൾ തിരയാത്ത പ്രണയം
പ്രണയമാൽ തികയാത്ത ഹൃദയം (2)
യാ ഹബീബേ...യാ ത്വബീബേ
ഹിദമൊഴുക്കിയ സ്നേഹ നാട്
ആ മദീന മാത്രമേ...
കനവിലെ ഒരുതിരി വെട്ടമേകും
എന്നുമാ മഹൽ ചിത്രമേ.
യാ നബി.... യാ നബി...
കനിവരുളിടണേ..
ശാഹേ റസൂലുല്ലാഹ് ദിൽമേ ഹബീബുള്ള
ഓ മെഹ്ബൂബേ യാ നബി...