Qairul vara twaha ഖൈറുൽ വറാ ത്വാഹാ
ജൂലൈ 16, 2021
ഖൈറാം ഹബീബെ യാ
ഇവനെന്നണയും ചാരെ തിരു നബിയേ
എൻ മാനസപൂവേ...
നോവെല്ലാം പാടിടാൻ
വേദന തീർത്തിടാൻ
വരണം മദീനയിലേക്ക് തിരുനബിയേ
എൻ മാനസപ്പൂവേ...
(ഖൈറുൽ വറാ...)
അരികിൽ അണയാൻ
കൊതിച്ചു ഞാനെന്നും പാടിടേ...
എൻ ഗീതം കേട്ട്
മുഹിബ്ബുകളെല്ലാം തേങ്ങീല്ലേ...
ഞാൻ കോർത്ത ഇശ്ഖിൻ
വരികൾ ഖൽബകം ചേർത്തവർ
പലരും മദീനയിലെത്തി
ഞാൻ മാത്രം ബാക്കിയായ്..
നബിയോരെ ഞാൻ തേങ്ങി...
പാടി തളർന്നല്ലോ...
കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ..
കുളിരേകു തെന്നലെ...
(ഖൈറുൽ വറാ...)
പൂവ് വിരാചിക്കും
റൗള ഞാൻ നേരിൽ കണ്ടില്ലാ...
പുണ്യ മദീനയിലെത്താൻ
ഭാഗ്യവും വന്നില്ലാ..
ആ പുണ്യപാദം പതിഞ്ഞ മൺതരിയായില്ലാ...
മുത്തിൻ ഖമീസിനകത്തെ നൂലും ഞാനായില്ലാ...
ഇനിയും ഞാൻ പാടുന്നു
മഹ് മൂദെ വാഴ്ത്തുന്നു
കിനാവില്ലെങ്കിലുമൊന്ന്
വരൂ തിങ്കളേ... കുളിരേകൂ തെന്നലേ...
(ഖൈറുൽ വറാ)