പാലോളി തൂകും പ്രഭയാണെന്റെ New Madh Song
പാലോളി തൂകും പ്രഭയാണെന്റെ
മുത്ത് റസൂലല്ലാഹ്.....
പാതിര നേരം സ്വലാത്ത് മൊഴിഞ്ഞാൽ
വന്നിടുമോ മുല്ലാ.....
പാപമതെറെ നിറഞ്ഞ മനം
കുളിരേകിടണെ അല്ലാഹ്....
പാരിതിലാകെ നിറഞ്ഞോരു നാമം
ത്വാഹ റസൂലുള്ള.....
മുത്തായ നൂറേ പുണർന്ന
മദീനയിലിന്നും ഞാനില്ലാ....
മുത്തോരെ പച്ച ഖുബ്ബയേ
ഒരുന്നോക്കിനിയും കണ്ടില്ലാ...
വിധി തരണം ജലാലള്ളാ...
മതി നൂറേ... സ്വല്ലള്ളാ...
(പാലോളി തൂകും)
കോടാനു കോടി ജനം വന്നോഴുകിയ നാടല്ലേ.....
വന്നവരോ ആശകളെല്ലാം തീർത്തു മടങ്ങീലെ.....
ഇഷ്ക്കേറി ആ തുരു മണ്ണിൽ മൗത്തായവരില്ലേ.....
നിലക്കാത്ത സ്വലവാത്തോതിയ ഉമ്മത്തവരല്ലേ.....
(പാലോളി തൂകും)
ഉദിക്കുന്ന ഖമറിനെ പോലെ തിളങ്ങുന്നൊരല്ലേ.....
തേനൂറും വചനമതേകിയ മുത്ത് റസൂലല്ലേ....
ശത്രുക്കൾ പോലുമങ്ങയേ നോക്കി നിന്നില്ലേ....,.
അഴകേറിയ ആ വതനം കണ്ടാലോ അജബല്ലേ......
മുത്തായ നൂറേ പുണർന്ന
മദീനയിലിന്നും ഞാനില്ലാ....
മുത്തോരെ പച്ച ഖുബ്ബയേ
ഒരുന്നോക്കിനിയും കണ്ടില്ലാ...
വിധി തരണം ജലാലള്ളാ...
മതി നൂറേ... സ്വല്ലള്ളാ...
(പാലോളി തൂകും)
Sung by : Rafi Hazrath
Lyric music : Shahid Perumpilavu
Studio : Emin Ads
Cam Cuts : Waveland Video Lab
Special Thanks : Anas Pallikkal