യാസീൻ കുളിരേ | Yaseen Kulire Lyrics



യാസീൻ കുളിരേ...
ഒളി ഹാശിം കതിരേ..2
നോവാറ്റിയ പൂവേ...
നൂറാറ്റലെൻ ജീവേ...
വേവിൽ ഉരുകുന്നേ...
വേഗം വരു പൊന്നേ...

വാളോങ്ങിയ വീറോദിയ വീരർ പുണർന്നോരേ...
വാഴ്ത്തി അവർ നൂറേ...
റസൂലേ.... ഹബീബേ....

റസൂലെ റസൂലെ നിലാവിൻ സുഖമേ...
മദീനാ വഴികൾ നനക്കും മിഴികൾ...
(യാസീൻ)

ആ പുഞ്ചിരി കാണാൻ...
പകലോനും തലതാഴ്ത്തി...
ആ മൊഞ്ചിൽ കൂടാൻ...
പകൽ രാവിൽ മിഴി വീഴ്ത്തി...(2)

അങ്ങോദിയ സ്നേഹാദര
വാക്കെന്തൊരു പൊലിവ്...
അന്നേറ്റിയ മോഹാമ്യത
സ്വഹബെന്തൊരു അലിവ്...
ആരോമൽപൂവേ... എന്നകതാരിൽ വായൊ...2

അഖില മടങ്ങുന്ന അകമെൻ ഹബീബ്
അതിലുമഴകുള്ള പവിഴം നസ്വീബ് യാ
ബഷീറു യാ nazeeru യാ ഇമാമൽ
ഖിബ്ലതയ്ൻ യാ കരീമൽ വാലിദയ്ൻ...2
(റസൂലേ......)

ഈ നെഞ്ചിലെ താളം...
മഹ്ഷൂഖിന് സ്വരനാദം...
ഈ കെഞ്ചലിനീണം
മൺ കൂട്ടിൽ സുഖ വാസം (2)

ആ കണ്ണിലെ നൂറെന്തെരു താരാട്ടിൻ തണല്...
ആ ഉള്ളിലെ കനിവെന്തരു തോരാ മഴ കുളിര്...
ആ പാദം പുൽകും മണ്ണോരം ഞാൻ ചേരാം (2)

അരുമ നബിയിൽ അജബിന്റെ ലോകം
അഹദിലലിയുന്ന അഴകിന്റെ മേഘം
യ ഇയാസി യ മലാദീ ഫി മമുലിമ്മാത്തിൽ ഉമൂരി...
യാ വലിയ്യൽ ഹസനാതി (2)
(റസൂലേ.....)