പറുദീസയിലെ മുല്ല vol-5 | PARUDEESAYILE MULLA VOL-5 | MAHFOOZ RIHAN | FASALU RAHMAN CHENDAYAD


നിതാന്ത രാഗം റബ്ബീ

നീ പടച്ചു ആലം ഹുബ്ബീ

പതക്കമേകും റബ്ബിൻ

പൊൻ തിളക്കമോ നബി ഹുബ്ബീ (2)

ഹൂ.. അല്ലാഹ് അല്ലാഹു

അല്ലാഹ് അല്ലാഹു അല്ലാഹ് അല്ലാഹു അല്ലാഹ് (2)


                 (......)


രിസാല മൊഴിഞ്ഞ് നബീനാ

സമാഇൽ ഏറി ശഫീനാ

സുബൂത്തായി എന്റെ സഫീനാ

തിരഞ്ഞെൻ നൂറിൻ മദീന (2)


സലാമത്തിന്റെ പാലകൻ

സുറൂറേകുന്ന റബ്ബവൻ

ജസാആയി തന്നു

ആറ്റലായ ദൂതരേ

 അലിവാർന്ന നൂറരേ


കുരുവികളിൽ ഞാൻ കണ്ടു

തിരുനൂറിൻ ചന്തമേ

ചിതലേറിയ ഖൽബിൽ

ഇരുളായി നിറയവേ (2)


മുഹബ്ബത്ത് പരത്തുന്ന

നൂറുൽ അമീൻ

മുഹമ്മദ്‌ യാസീൻ ഹബീബേ മുബീൻ.. (2)

വരുമോ കിനാവിൽ തങ്ങളേ 

കാത്തിരിപ്പൂ ഞാൻ തിങ്കളേ (2)


അസുലഭ സുരഭില പൂവേ

അഹ്മദ് യാസീൻ ജീവേ

അതിശയ ലോകം നീളേ

വാഴ്ത്തി ഹബീബ് വസീലേ (2)



റജബിരുപത്തേഴിൻ രാവിൽ

റസൂലുല്ലാഹ്

വാനങ്ങളേഴും കടന്നൂ ഹബീബുല്ലാഹ്

മിസ്ക്കമ്പർ വീശും മദീനത്തെ പൂമുല്ലാ

കൺകൊണ്ട് കാട്ടണേ യാദൽ ജലാലല്ലാഹ് (2)


മോടികൂട്ടി പിടിപ്പിച്ച ജസദുകളേ

മാടി മാടി വിളിച്ചന്ന് ഖബറകമേ

ആറ് കാലിൽ കിടന്നൊരു സഫറതുമേ 

നീറി നീറി പിടയുന്ന സമയമതേ..


മുൻകർ നകീറരെ കണ്ടോ

മുത്താം ഹബീബരികുണ്ടോ

മീസാനിലോ ഗുണമുണ്ടോ

നരകം പുകഞ്ഞത് കണ്ടോ.. (2)


ആലങ്ങൾ കോരിത്തരിച്ചോരാ രാവന്ന്

ആമ്പൽ റസൂലോരെ റൂഹ് പിരിഞ്ഞന്ന്

ബേജാറിലോടും ഉമറോരെ കാണുന്ന്

ഭീതിപെരുത്തസ്ഹാബും കരയുന്ന് (2)


ഇബ്രാഹിം നബിയുടെ മകനാം  

ഇസ്മാഈലാം കനി മോനെ 

ബലിയിന്നുര ചെയ്തിറയോനിഖ്ബാർ 

മൊഴിഞ്ഞിടവെ 

ഉടനെ തെല്ലൊന്നുലയാതെ 

ഖലീലുള്ളാഹ് 

നജ്ഹിൽ ഉയരേ...


ഇബ്രാഹിം നബിയുടെ വിളിയാളം 

നീളെ പരന്നു ജഗത്തിൽ 

അറഫാ മൈദാനിയിലിന്നവർ 

ഒത്തൊരുമിച്ചിടവെ 

ഹജ്ജിന്നൊരു ഭാഗ്യം 

ഞങ്ങളിലും 

ഇറയോനെ നീ നൽകിടണേ


അഭയ നിലാവേ ത്വാഹ 

ബദ്റുൽ ഹുദാവേ..

മദീന കണ്ട കണ്ണെനിക്ക് 

മധുരമേകി 

കുളിര് പാകി...


ഖൽബ് തരാമേ ഞാനെൻ 

മിഴികൾ തരാമേ 

കിനാവിലൊന്ന് വന്ന് എന്നെ 

തഴുകിടേണേ