എത്ര പാട്ടു പാടിയിട്ടും... മുത്ത് നബി(സ) vol-6 Feeling Song


എത്ര പാട്ടു പാടിയിട്ടും...

എത്ര രാവു തേടിയിട്ടും

മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ...

എത്ര കാലം ജീവിച്ചിട്ടും...

എത്ര നാടു പോയെന്നിട്ടും

മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ലാ...


അത്രയധികം ദൂരെയാണോ ഞാൻ...

ഹൃത്ത് കീറി തേടിടുന്നേ ഞാൻ... (2)

ഇഷ്ടമുള്ളവനാണേ...

ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ...

ഇഷ്ടമില്ലെന്നെന്നോടങ്ങ് വിധിക്കരുതേ...

തെറ്റു പറ്റി പോയതിനാലെ വെറുക്കരുതേ...

അറ്റമില്ലാ ദൂരത്തെന്നെ അകത്തരുതേ... (2)


(എത്ര പാട്ടു പാടിയിട്ടും...)


വാളെടുത്തു വീറോടെ ശിരസ്സറുക്കാനണഞ്ഞ

ഉമറോരിലങ്ങു കനിഞ്ഞത് അഫുവ്വിൻ കരമല്ലേ...

വാരിപുണർന്നങ്ങന്ന് വാനോളം ദറജ കനിഞ്ഞ്

വാക്കു നൽകി ജന്നത്തുണ്ടെന്നങ്ങു മൊഴിഞ്ഞില്ലേ... (2)


വാത്സല്യക്കടലേ അങ്ങ് ആറടി മണ്ണിൽ പോലും

ആനന്ദത്താലേ ചേർത്തിയുറക്കിയതജബല്ലേ... (2)

വാടി വാടി ഞാൻ കരിഞ്ഞ്...

പാടി പാടി നെഞ്ചു പിടഞ്ഞ് പാവം എന്നോടും

ഒന്നങ്ങ് മാപ്പു വിധിക്കില്ലേ...

പാതിരാവുകളിൽ സ്വലവാത്തുകളോതിയതറിയൂലേ... 

എന്തൊരധികം പാപമേറി ഞാൻ..

ചിന്തയിൽ ബേജാറിലാണേ ഞാൻ...

തങ്കമെന്നെ കൈവെടിഞ്ഞാൽ ഞാൻ... തമ്പുരാനോടെന്തു പറയും ഞാൻ... 


പെട്ടുപോയി ഹബീബേ എന്നെ വെറുക്കരുതേ...

ഒട്ടും പരിചയമില്ലാ കോലമിലാക്കരുതേ...

ഞെട്ടിടും മൗത്തിൻ നേരം കൈവെടിയരുതേ...

തട്ടിയാൽ പിന്നാരാണെന്നെ ഒഴിക്കരുതേ... (2)


(എത്ര പാട്ടു പാടിയിട്ടും...)


അല്ലാഹുവിന്റെ ഹബീബേ...അല്ലാമുൽ അയ്ബായോരേ...

എല്ലാവരേക്കാളും അലിവുള്ള ഹബീബോരേ...

വല്ലാത്ത കോലമിലാണേ...

സല്ലാത്തിൽ ആണേ ഞാനേ...

സ്വല്ലാ  അലൈക്ക സ്വലാത്തൻ അഫുവ്വരുളൂ നൂറേ... (2)


ആറ്റലിൻ മദ്ഹുകളെഴുതി ആദരവിൽ ഞാൻ പാടി

ആഷിഖിൻ കണ്ണീരൊഴുക്കിയുള്ളത് സ്വിദ്ഖാണേ... (2)

ആകെ ഞാനിന്നില്ലാതായി ആരുമാരുമല്ലാതായി...

ആദരപ്പൂ നബിയേ ഞാനിന്നകലങ്ങളിലാണേ...

ആറ്റലില്ലാ ഖബറകമിൽ ഞാനെങ്ങനെയണയാനേ...

പണ്ടു മുതലേ പാടിടുന്നേ ഞാൻ...

വിണ്ടുകീറിയ ഖൽബിനാലെ ഞാൻ...

കണ്ടിടാതെ മടങ്ങിടുന്നു ഞാൻ...

കുണ്ടിനടിയിൽ വെന്ത്‌ നീറും ഞാൻ...


يا رسول الله انظر حالنا 

يا حبيب الله اسمع قالنا...


(എത്ര പാട്ടു പാടിയിട്ടും...)