അനുരാഗെമാരുകനലായ്.. Anuraagamoru kanalaay.. New Feeling Song | Sahla VK


അനുരാഗമൊരുകനലായ്

അകതാരിലെരിയുകയായ് 

കുടിനീര് തേടി അലഞ്ഞിടും

വേഴാമ്പലായ് കേഴുന്നിതാ

ഞാൻ ത്വാഹ നബിയോരെ.. 

എന്റെ ത്വാഹ നബിയോരെ..

(അനുരാഗ)


അധരമിൽ നിറമന്ത്രമായാ

തിരുസ്വലാത്തുണ്ട്... 

അജ്‌വ കിനിയും മധുരമേറിയ

നൽ സലാമുണ്ട്... 

ഹൃദയവാനിൽ ഇശ്ഖ് പേറിയ

കാർമുകിലൊന്ന്.. 

കൺകളിൽ പേമാരിയായത്

പെയ്തിറങ്ങുന്നു.. 

എന്റെ കണ്ണീർ തുള്ളി വീണാ

ത്വയ്‌ബമരുമണ്ണിൽ(2)

മദദ് പൂക്കും പൂമരം

തണലേകുമോ എന്നിൽ..(2) 

(അനുരാഗ)


പാറിയവിടം വന്നുചേരാൻ

ചിറകെനിക്കില്ലാ.. 

പാപമേറ്റു പറഞ്ഞിടാതീ

വ്യഥയൊടുങ്ങില്ലാ... 

കൺകളിൽ ആ നൂറിനെ

ഞാൻ ഒന്ന് കണ്ടില്ലാ... 

കണ്ടിടാതീ ജന്മമോ

സാഫല്യമാവില്ലാ... 

കണ്ണടയും നാൾ വരെ

ഞാൻ കാത്തിരുന്നോളാം(2)

കണ്ണുനീരാൽ ആശകൾക്ക്

നിറം പകർന്നോളാം(2)

( അനുരാഗ )


Lyrics :Sahla vk

Singer : shakir amani aatteeri

Production :anas saqafi edayur,team kenz 

Co-ordinator :Muhsin saqafi, Anas saqafi edayur

Marketing ; KENZ MEDIA