ഹൃദയമാണെന്റെ നബി ﷺ.. Hridhayamanente Nabi Lyrics


സ്വല്ലല്ലാഹ്.. സ്വല്ലല്ലാഹ്.. 

അലൈക സ്വല്ലല്ലാഹ്..


സ്വല്ലല്ലാഹ്.. സ്വല്ലല്ലാഹ്..

അലൈക നൂറല്ലാഹ്.. (2)


ഹൃദയമാണെന്റെ നബി ﷺ..

ഇരുൾ നീക്കിയ പൊൻ പുലരി..

ഇമകളിൽ കുളിരേകുടുമീ..

ഇറയവൻ വരദാന നിധി ﷺ..


(ഹൃദയമാണെന്റെ നബി ﷺ)

(സ്വല്ലല്ലാഹ്..)


അഹ്സനുൽ വജ്ഹിൻ മികവിൽ..

അഴകു പെയ്തു ലോകമിതിൽ..


അക്മലുൽ ഖുൽക്കിൻ പോലിവിൽ..

ഒഴുകി ലോകർ ദീൻ വഴിയിൽ..(2)


സർവ്വ ലോക സൽസ്വഭാവമൊന്നിച്ചു നബി തങ്ങളിൽ ﷺ...


സകല നന്മ സ്നേഹ പാഠം..

കണ്ടു ജീവിതമിൽ..


അതിശയം നബി ﷺ

അത്ഭുതം നിധി ﷺ

ആരംഭ റസൂലുല്ലഹ് ﷺ

വിസ്മയം..വിസ്മയം..


(ഹൃദയമാണെന്റെ നബി ﷺ)

(സ്വല്ലല്ലാഹ്..)


ത്വയ്‌ബ വീശും കാറ്റിനും..

തഴുകിടാനൊരു മോഹം..

തണലു നൽകിയ മേഘവും..

അരുളി നബിയിൽ ﷺ

സ്നേഹം..(2)


തങ്ങളേ കണ്ടോരെ മുഖമിൽ..

കണ്ടതിൽ പിന്നെന്തു ചേലാ..(2)


കണ്ടവർക്കീ ഭാഗ്യമെങ്കിൽ..

മുത്തിനെന്തു ജമാലാ..മുത്തിനെന്തു ജമാലാ..


بلغ العلى بكماله...

 كشف الدجى بجماله...(2)

حسنت جميع خصاله

صلوا عليه واله...صلوا عليه واله


(ഹൃദയമാണെന്റെ നബി ﷺ) (2)

يا سيدي.. يا ملجأي..

انت حبيبي.. انت ودادي..(2)

(സ്വല്ലല്ലാഹ്..)