ത്വാഹാറസൂലിനെ തോളിൽചുമന്നോരു| മുത്തിൻ്റെ ഒട്ടകം Muthinte Ottakam


മുത്തിൻ്റെ ഒട്ടകം [ഖസ്വ്വ]

രീതി: ആരംഭപൂവായ


ത്വാഹാറസൂലിനെ തോളിൽചുമന്നോരു
വാഹനമാണല്ലോ...ഖസ്വ് വാ
മുത്തിന്നൊട്ടകമല്ലോ...
തോരാത്തസങ്കടംവീഴുമ്പോൾപൂമുത്തിൻ
ചാരത്തിരുന്നല്ലോ ഖസ്വ് വാ..
വാരിപ്പുണർന്നല്ലോ...

ഹിജ്റക്ക്പോകുമ്പോൾഇടറാത്ത
കാലുമായ് കൂടെ നടന്നല്ലോ..
ഖസ്വ് വാ .. മലകൾ കടന്നല്ലോ....
ഹിതമെന്തന്നറിയുമ്പോൾഖിദ്മത്ത്
ചെയ്തിട്ട് ഇശ്‌ഖിൽലയിച്ചല്ലോ...
സ്നേഹംജ്വലിച്ചല്ലോ...

ഒരുനാളിൾ കഅബക്ക്ചുറ്റും
റസ്യലിനെ കൊണ്ട്നടന്നല്ലോ...
ഖസ്വ് വാ ...കഅബം കരഞ്ഞല്ലോ..
പലനാളിൽ മുത്തൊളി പട്ടിണി
യാകുമ്പോൾ ...പതറാതെ നിന്നില്ലേ
ഖസ് വാ .പിരിയാത്ത കൂട്ടല്ലേ...

മിഅറാജ്പോകുമ്പോ ൾമിഴിനീർ
തുടച്ചിട്ട് യാത്ര പറഞ്ഞില്ലേ ...
ഖസ്വ് വാ..നേത്രമടർന്നില്ലേ..
മിഴിരണ്ടുംപൂട്ടാതെമണിമുത്തിനെ
കൂട്ടാനായ് കാത്ത്കിടന്നില്ലേ ...
ഖസ്വ് വാ... ഖൽബ് കവർന്നില്ലേ ....

മുത്തിൻ വഫാത്തിൻ്റെ നേരത്ത്
കട്ടിലിൻ ചോട്ടിലിരുന്നില്ലേ ...
ഖസ്വ് വാ...പൊട്ടിത്തകർന്നില്ലേ..
മുത്തിനടന്നുംഇഴഞ്ഞുംബഖീഇൻ്റെ
മണ്ണിലമർന്നില്ലെ തല
മണ്ണിലിടിച്ചില്ലേ....

ആയിരംകൊല്ലങ്ങൾനബിയെ
സ്നേഹിച്ചാലും ഞാൻകൂടെഎത്തില്ലാ
ഖസ്വ് വാ..നിൻ സ്നേഹമാകില്ലാ...
ആരിലുംമായാത്തചരിതംരചിച്ച നീ...
സ്വർഗത്തിലും മുല്ലാ
മുത്തിൻ്റെ അരികീന്ന് മാറില്ലാ