താനം പൊങ്കും തിങ്കൾ ലെങ്കും | Thanam Ponkum | Mappilapattu Lyrics
രചന : ബദറുദ്ദീൻ പാറന്നൂർ
ഇശൽ : ഏറ്റും പട ഊറ്റം ചാട്ട് ചാച്ചിൽ
കൃതി : സീറത്തുന്നബവിയ്യ
ചരിത്രം : ബദ്ഉൽ അദാൻ
(ബാങ്ക് വിളിയുടെ ആരംഭം)
താനം പൊങ്കും തിങ്കൾ ലെങ്കും സംകൃതമേ
ധ്വനിയാലെ ബാനം തിങ്കും വാങ്കിൻ ചിന്തതുമേ
ഒളി ലെങ്കും ത്വാഹ റസൂലിൻ ചെങ്കതിർ പൊങ്കും ബിണ്ടലമേ
തെളിവുന്തും മുത്തരികോർ പലെ റഅ്-യും
ബെത്തിടെയ് ബങ്കിതമെ
കൊടിയതു മണിയടി ഒരു തിരി തെളിയിടൂ
വിളി മതി അതു നിജമെ തിരുനബി ഇദ്നതിലെ
തിരു കനവതിലൊരു ദിനമതിലരുളിടെ-
യിബ്നു സൈദവരതിലെ
സുകൃതം മൊളിയതിലെ..
തനമെങ്കും തിരുമൊളി വരും നിജം ഇതു തരമേ
പൊങ്കും നാദം ദുനിയാലെ തിങ്കും മോദം തനമാകെ നൂറായ്
ഉദികത്തും അദാനൊലി ബിണ്ടെ നബിയതിലെ
കൊതിയാൽ പദമെമ്പുന്നേ
നബിയോർ ഇദ്ൻ ഏകുന്നേ
അടനെ ബിലാലിൽ ചൊങ്കതിലെമ്പുന്നേ
തങ്കൾ ദീനുടെ തിരു വിളിയുയരുവതേ
ബാങ്കുടെ മധു സുരം അജബുകളേ
കതിരൊളി അശകുളെ ബശനമിലൊരു
തിരു മദിരകപ്പതിയുടെ നാദം പൊങ്കും
താളം ബങ്കിതമേ വിളിയാളം സംകൃതമേ
ദുനി പൊങ്കും മധുരിതമിതുവിധം പുതു തരമേ
ചൊങ്കിൽ ബാനം നിറവായെ
ബാങ്കിൻ നാദം ഉറവായെ നിദം
ഉദകത്തിൻ ബിളിയതു കണ്ടെ ഫർഹതിലെ
പുതുമാ ഇതു പൊങ്കുന്നേ
മതിനേശം ലെങ്കുന്നേ
ചെടു ചെടെ ഉമറും റങ്കിലുളർന്താനെ
ഹയ്യ അലൽ ഫലാഹ് മൊയ്യളന്തിട്ടിടവേ
തുയ്യവൻ യസ്-രിബിൽ അലയൊലിയേ
മതി നബി ഇദ്നതാൽ സുബ്ഹതിലൊരു
തിരു വചനമതുത്ഭവിടെ ഖൈറുമിനന്നൗം
താളം ബങ്കിതമേ വിളിയാളം സംകൃതമേ
ദിനമെങ്കും തുദിയിതു പുകളിടും മധുരിതമേ
എങ്കും ആലം പതിവായെ
ചൊങ്കിൻ നാദം തുദിയവേ
മണിമുത്താം മൊളിയിതു
കൊണ്ടെ സുറൂറതിലെ
ഉളരാൻ നൗമാൽ ഒണ്ടേ
റമളാൻ സുബ്ഹാൽ രണ്ടേ
ജുമുഅതിലുസ്മാൻ രണ്ടതു കൊണ്ടാനെ
പിമ്പെ ഹിശാമിതു മസ്ജിദിനകമിടവേ
ബാങ്കുടെ പുകളുകളിതു തരമേ
ബദ്ർ എനെയ് അശകുളെ ഇശലതിലിതുക
മൊളിയിടെ യെനതുടെ മോദം പൊങ്കും
താളം ബങ്കിതമേ വിളിയാളം സംകൃതമേ