സന്തോഷ താരകങ്ങൾ ഒന്നുചേരുമൊരു | Santhosh tharakangal Lyrics
സന്ധ്യയും സ്വന്തമല്ലോ
ശതകോടി ചന്ദ്രനുദയം നിറഞ്ഞ
സ്വലവാത്തിൻ ചന്തമല്ലോ
മൊഴി മുത്താൽ കോർത്ത മാലകൾ
വിരിയിചൊരു വർണ ജാലകം
മധുരത്താൽ തീർത്ത ചുണ്ടിലെ
ചിരിയൂറും മൊഞ്ചു കാണണം
തിരു നൂറിൻ മുന്നിൽ മങ്ങിടും
ഉലകിന്റെ നാണം കണ്ടിടാൻ -2
തിരു മലരുകൾ തേടി മുന്നിൽ വരും
തിരു മദ്ഹുകൾ പാടി സ്നേഹം തരും -2
വെണ്ണിലാവ് വിണ്ണിൽ നാണം കൊണ്ടതെന്തേ
വെണ്മ കൊണ്ട് മണ്ണിൽ പൂത്ത റൗളയുണ്ടേ
കാത്തിരുന്ന സൂര്യൻ കാതമേറെയെങ്കിൽ
കൺമുഴുകെ കാണാൻ ആ മദീനയുണ്ടേ (വെണ്ണിലാവ്..)
പൊഴിയും ശിശിരം തന്നു
പുലരും വസന്തം തന്നു
മധുരം ചൊരിക്കും ചിന്തും
നബിക്കായ് പതങ്ങൾ തന്നു
പഞ്ചവർണ്ണ പുഞ്ചിരിക്ക് നെഞ്ചകത്ത്
കഞ്ചകപ്പു കൊഞ്ചിടുന്ന മൊഞ്ചു കാണണം
(സന്തോഷ..)
കാൽ പതിഞ്ഞ മണ്ണിൽ പോരിശ പ്രഭാവം
കാതുകൾക്ക് ഇമ്പം കൺകളിൽ കമാനം
പാതിയറ്റ ചന്ദ്രൻ കൺ മിഴിച്ച നേരം
ഭൂവിലുള്ള തിങ്കൾ പൂർണ ശോഭ താരം (കാൽ..)
വെയിലിൽ എരിയും ലോകം
നബിയിൽ ചൊരിയും ശമനം
കനിവിൻ കടലിൻ വദനം
അതിരിൽ കവിയും ലയനം
പഞ്ചവർണ്ണ പുഞ്ചിരിക്ക് നെഞ്ചകത്ത്
കഞ്ചകപ്പു കൊഞ്ചിടുന്ന മൊഞ്ചു കാണണം
(സന്തോഷ..)
